ശ്രീനഗര്‍: കശ്മീരിലെ നൗഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ഗ്രനേഡുകളില്‍ പാകിസ്താന്‍ ചിഹ്‌നമുള്ളതായി ഇന്ത്യന്‍ സൈന്യത്തിന്റെ സ്ഥിരീകരണം. പാക് പ്രതിരോധവിഭാഗത്തിനുവേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന പാക്കിസ്താന്‍ ഓര്‍ഡിനനന്‍സ് ഫാക്ടറിയുടെ ചിഹ്‌നമാണ് സ്‌ഫോടകവസ്തുക്കളിലുള്ളത്.വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ച നാലു ഭീകരരില്‍ നിന്നാണ് പാക്ചിഹ്‌നങ്ങളടങ്ങിയ ഗ്രനേഡുകള്‍ കണ്ടെത്തിയത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത മരുന്നുകളിലും ഭക്ഷ്യ വസ്തുക്കളിലും ഇത്തരത്തില്‍ പാക് ചിഹ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് നിര്‍മിത സ്‌ഫോടക സ്ലാബുകള്‍, ആറ് കുപ്പി പെട്രോളിയം ജെല്ലി, സ്‌ഫോടക ശേഷിയുള്ള ദ്രാവകങ്ങള്‍ ലൈറ്റുകള്‍ എന്നിവയും പിടികൂടിയ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. സെപ്തംബര്‍ 18നുണ്ടായ ഉറി ആക്രമണത്തിലും ഇതേ വസ്തുക്കള്‍ ഉപയോഗിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.