ഇസ്‌ലാമാബാദ്: 2022ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്താന്‍. അടുത്ത വര്‍ഷം ആദ്യത്തോടെ ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത് പേരെ ഉള്‍പ്പെടുത്തി ഒരു സാധ്യത പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഈ പട്ടിക 25 ആയി ചുരുക്കും. 2022ല്‍ പാകിസ്താന്‍ പൗരന്‍ ബഹിരാകാശത്ത് എത്തും. പാക് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായിരിക്കുമിതെന്നും ഫവാദ് ചൗധരി പറഞ്ഞു. ചൈനീസ് സഹായത്തോടെയാണ് പാകിസ്താന്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിക്കാന്‍ തക്ക ശേഷിയുള്ള റോക്കറ്റുകള്‍ പാകിസ്ഥാന് ഇല്ലാത്തതിനാല്‍ ചൈനീസ് സഹായത്തോടെയാവും പാക് പൗരനെ ബഹിരാകാശത്ത് എത്തിക്കുക. നേരത്തെ ചൈനീസ് റോക്കറ്റ് ഉപയോഗിച്ച് പാകിസ്താന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു.
- 5 years ago
chandrika