ഇസ്‌ലാമാബാദ്: ഭീകരാക്രമണങ്ങള്‍ക്ക് പരിഹാരം തേടി ഒടുവില്‍ പാക്കിസ്താന്‍ താലിബാനുമായി ചര്‍ച്ചക്കൊരുങ്ങുന്നു. ഇന്ത്യയുള്‍പ്പെടെ വിവിധി രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് അഫ്ഗാന്‍ താലിബാനുമായി ചര്‍ച്ചക്ക് പാക്കിസ്താന്‍ ശ്രമം ആരംഭിച്ചത്. സമാധാന ചര്‍ച്ചക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന് താലിബാനോട് പാക്കിസ്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ താലിബാന്‍ നേതാക്കളുമായി പാക്കിസ്താന്റെ ഉന്നതതല സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളിയാകാനുള്ള പാക്കിസ്താന്റെ ക്ഷണത്തെ അന്ന് താലിബാന്‍ തള്ളുകയായിരുന്നു. പുതിയ ചര്‍ച്ചകളെ സംബന്ധിച്ച് പാക്കിസ്താന്‍ ഔദ്യോഗികമായി താലിബാന്‍ നേതൃത്വത്തിന് സന്ദേശം നല്‍കിയതായി ദ ഡെയ്‌ലി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.