X
    Categories: Newsworld

ഇന്ധന വില കൂട്ടാന്‍ പാക്കിസ്ഥാന്‍; ലീറ്ററിന് ഇനി 295.64 രൂപ

ഇസ്‌ലാമാബാദ്- സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ കൂട്ടുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് 32 പാക്കിസ്ഥാന്‍ രൂപ വീതം കൂട്ടുമെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 16 മുതലായിരിക്കും പുതിയ നിരക്ക് നിലവില്‍ വരുന്നത്. ഇതോടെ പാക്കിസ്ഥാനിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും.

പെട്രോളിന് 12.8 ശതമാനമാണ് ഒറ്റയടിക്കു കൂട്ടുന്നത്. ഇതോടെ, പെട്രോള്‍ ലീറ്ററിന് 250 ല്‍നിന്ന് 282 രൂപയാകും. ഡീസലിന് 12.5 ശതമാനം കൂട്ടുന്നതോടെ ലീറ്ററിന് 262.8ല്‍ നിന്ന് 295.64 രൂപയാകും. മണ്ണെണ്ണവിലയും വര്‍ധിക്കും. ലീറ്ററിന് 217.88 രൂപയാകും പുതിയ വില.

പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വര്‍ധനയില്‍ പ്രതിഫലിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്. ഈ മാസം ആദ്യം ഇന്ധനവില ലീറ്ററിന് 35 രൂപ കൂട്ടിയിരുന്നു. പാല്‍, പച്ചക്കറി, മാംസം ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും രാജ്യത്തു വലിയ വിലക്കയറ്റമാണ്.

webdesk13: