X
    Categories: CultureMoreViews

ഇന്ത്യയെ നിരീക്ഷിക്കാന്‍ ബഹിരാകാശ പദ്ധതിയുമായി പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയെ നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പുതിയ ബഹിരാകാശ പദ്ധതിക്ക് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ട്. വിവിധ ആവശ്യങ്ങള്‍ക്ക് വിദേശ സാറ്റലൈറ്റുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് തദ്ദേശീയ ഉപഗ്രഹങ്ങള്‍ക്ക് രൂപം നല്‍കാന്‍ പാക്കിസ്ഥാന്‍ ആലോചിക്കുന്നത്. ‘ഡോണ്‍’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 470 കോടി രൂപയാണ് പാക്കിസ്ഥാന്റെ ബഹിരാകാശ ഗവേഷണ സംഘടനയായ സ്‌പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനായി (സ്പാര്‍ക്കോ) നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 255 കോടി രൂപയും പുതിയ മൂന്ന് ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്കായാണ് ഉപയോഗിക്കുകയെന്നും ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാന്‍ മള്‍ട്ടി-മിഷന്‍ സാറ്റലൈറ്റ് ആണ് കൂട്ടത്തിലെ ബൃഹത്തായ പദ്ധതി. ഇതിന് മാത്രം ഏതാണ്ട് 135 കോടി രൂപയാണ് പാക്കിസ്ഥാന്‍ മുതല്‍ മുടക്കുന്നത്. കറാച്ചി, ലാഹോര്‍, ഇസ്‌ലാമാബാദ് എന്നിവിടങ്ങളില്‍ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിന് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കറാച്ചിയില്‍ ആരംഭിക്കുന്ന സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ റിസര്‍ച്ച് സെന്ററാണ് മൂന്നാമത്തെ പദ്ധതി. ഇതിനായി ഏതാണ് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: