ഇസ്‌ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തിരിച്ചടി. നവാസ് ഷെരീഫിനെ രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പാക് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് സാഖിബ് നിസാര്‍ അധ്യക്ഷനായ അഞ്ചംഗ ഡിവിഷണല്‍ ബെഞ്ചാണ് നവാസ് ഷെരീഫിനെതിരെ നടപടി സ്വീകരിച്ചത്. പനാമ പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പദം രാജിവെച്ച നവാസ് ഷെരീഫിന്റെ രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള മോഹമാണ് അവസാനിപ്പിച്ചത്.
പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 61(1)(f) പ്രകാരമാണ് നവാസിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് പ്രകാരം ഇനി അദ്ദേഹത്തിന്റെ പാകിസ്താനില്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പുകളിലും മത്സരിക്കാനാവില്ല.
മൂന്നു തവണ പാക്കിസ്താന്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് 2017 ജൂലൈയിലാണ് രാജിവെച്ചത്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നടപടി.