ഇസ്്‌ലാമാബാദ്: ഇസ്രാഈല്‍ വിമാനം പാകിസ്ഥാന്‍ തലസ്ഥാനത്തെ ഇസ്്‌ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന വാര്‍ത്ത പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്‍ വിമാനം ഇസ്്‌ലാമാബാദില്‍ ഇറങ്ങിയെന്നും മണിക്കൂറുകള്‍ക്കുശേഷമാണ് വിമാനത്താവളം വിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ടെല്‍അവീവില്‍നിന്നുള്ള ഇസ്രാഈല്‍ ജെറ്റ് വിമാനം 10 മണിക്കൂറോളം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ തങ്ങിയെന്ന് ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകനായ അവി ഷര്‍ഫാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തെക്കുറിച്ച് വിശദീരണം നല്‍കണമെന്ന് പാക് മാധ്യമങ്ങളും പ്രതിപക്ഷവും പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.