X
    Categories: MoreNewsViews

ഇസ്രയേലി വിമാനം ഇസ്‌ലാമാബാദിലെത്തിയെന്ന് അഭ്യൂഹം; നിഷേധിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: ഇസ്രയേലി ഉദ്യോഗസ്ഥരേയും വഹിച്ച് ഒരു വിമാനം പാക്കിസ്ഥാനിലെത്തിയെന്ന് അഭ്യൂഹം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രയേലുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിട്ടില്ലെന്നും വിമാനമെത്തിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പാക് പ്രസിഡണ്ട് പറഞ്ഞു.

ഒക്ടോബര്‍ 25-ന് ടെല്‍ അവീവില്‍ നിന്ന് ഒരു ബിസിനസ് ജെറ്റ് ഇസ്‌ലാമാബാദില്‍ എത്തിയെന്നും 10 മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങിയെന്നും ഇസ്രയേലി മാധ്യമപ്രവര്‍ത്തകനായ അവി ഷാര്‍ഫാണ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇസ്രയേലുമായുള്ള രഹസ്യബന്ധം വിശദീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.

പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ആരോപണം നിഷേധിച്ച് രംഗത്തെത്തി. വ്യാജവും അടിസ്ഥാനരഹിതവുമായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: