X

ഇന്ത്യയെ പിന്നിലാക്കി പാകിസ്താന്‍ ഏകദിന റാങ്കിങ്ങില്‍ രണ്ടാമത്: ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ തുടരുന്നു

ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന്‍ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ്ങ് പോയിന്റുമായി കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ് പോയിന്റും മൂന്നാമതുള്ള ഇന്ത്യക്ക് 115 റേറ്റിങ് പോയന്റും.

പുതിയ റാങ്കിങ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും 113 പോയിന്റുമായി ഓസ്‌ട്രേലിയ തന്നെയായിരുന്നു ഒന്നാമത്. കഴിഞ്ഞ ദിവസം പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ജയിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ലോക ഒന്നാം നമ്പറിലെത്തിയത്. എന്നാല്‍ അഞ്ചാം മത്സരത്തില്‍ തോറ്റതോടെ വീണ്ടും മൂന്നിലേക്ക് വീഴുകയായിരുന്നു. പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ പാകിസ്താന് ഒന്നാം സ്ഥാനം തന്നെ തുടരാമായിരുന്നു.

104 പോയിന്‍രുമായി ന്യൂസിലന്‍ഡും 101 പോയിന്റുമായി ഇംഗ്ലണ്ടും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക ആറിലും ബംഗ്ലാദേശ് ഏഴിലുമാണ്. അഫ്ഗാനിസ്ഥാനാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടായത്. എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. ശ്രീലങ്ക ഒമ്പതും വെസ്റ്റ്ഡീസ് പത്താം സ്ഥാനത്തുമാണ്.

webdesk13: