ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയുമായി ഇനി ചര്‍ച്ചക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പാകിസ്താന്‍. പുതിയ സര്‍ക്കാരുമായി മാത്രമേ ഇനി സമാധാന ചര്‍ച്ചക്കുള്ളൂവെന്ന നിലപാടിലാണ് പാകിസ്താന്‍. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം പറഞ്ഞത്.
വിദേശകാര്യങ്ങള്‍ക്കായുള്ള സെനറ്റ് സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിനു ശേഷമാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്.
പാക് വിരുദ്ധ പ്രസംഗങ്ങളും നിലപാടുകളും ഇന്ത്യയില്‍ വോട്ട് നേടാനുള്ള മാര്‍ഗമാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസ്താവനക്കു പിന്നാലെയാണ് പാക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.