ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പാസാക്കിയ പ്രമേയത്തോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതു തുടരുക തന്നെ ചെയ്യും. 1962ല്‍ ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തു. അതു താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഇന്ത്യ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ്. രാജ്യസുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ചവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ മുന്നില്‍ നമിക്കുന്നു- പ്രതിരോധ മന്ത്രി പറഞ്ഞു.
- 2 years ago
Chandrika Web