X

കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം യുഎഇയ്ക്ക് കൈമാറാനൊരുങ്ങി പാകിസ്താന്‍

സാമ്പത്തികമായി ബുദ്ധിമുട്ട് തുടരുന്നതിനാല്‍ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം യു.എ.ഇയ്ക്ക് നല്‍കാനൊരുങ്ങി പാകിസ്താന്‍.

വാണിജ്യ ഇടപാടുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധറിന്റെ നേതൃത്വത്തില്‍ ക്യാബിനറ്റ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പ ലഭിക്കുന്നത് വൈകിയ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം. അന്തിമ കരാര്‍ സമുദ്രകാര്യമന്ത്രി ഫൈസല്‍ സാബ്‌സ്വാരിയുടെ നേതൃത്വത്തിലായിരിക്കണം പോര്‍ട്ടിന്റെ നടത്തിപ്പും സംരക്ഷണവും നിക്ഷേപവും സംബന്ധിച്ച കരട് രേഖ തയ്യാറാക്കേണ്ടതെന്നും യോഗത്തില്‍ തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

webdesk14: