X

പാകിസ്താന്റേത് ഇരട്ടത്താപ്പ്, എല്ലാ സഹായവും നിര്‍ത്തും; നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിങ്ടണ്‍: പാകിസ്താനെതിരെ കടുത്ത നിലപാടുമായി വീണ്ടും അമേരിക്ക. തീവ്രവാദികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പാകിസ്താനുള്ള എല്ലാ സഹായവും അവസാനിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി നിക്കി ഹാലെ. രണ്ടു തോണിയില്‍ കാലുവെച്ചായിരുന്നു പാകിസ്താന്‍ നിലപാടുകളെടുത്തിരുന്നത്. അമേരിക്കയോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴും അവര്‍ തീവ്രവാദികളെ സഹായിച്ചു. ഇത് തുടരാന്‍ അനുവദിക്കില്ലെന്നും നിക്ക വ്യക്തമാക്കി.
പുതുവര്‍ഷ ട്വീറ്റില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം നല്‍കിയ അമേരിക്കയെ പാകിസ്താന്‍ വിഡ്ഡിയാക്കുകയായിരുന്നുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 2002 മുതല്‍ 3300 കോടി ഡോളറാണ് പാകിസ്താനുവേണ്ടി അമേരിക്ക നല്‍കിയത്. ഇത് ശുദ്ധ മണ്ടത്തരമായിപോയി. കള്ളവും വഞ്ചനയുമാണ് പാകിസ്താന്‍ അമേരിക്കക്കു തിരിച്ചു നല്‍കിയതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

chandrika: