X

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിക്കുന്നു

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കാശ്മീരിലെ മെന്ദറില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തി. ഇന്ന്് പുലര്‍ച്ചെ 2.30നാണ് വെടിവെപ്പുണ്ടായത്. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പാക് പ്രകോപനത്തില്‍ ഇതുവരെ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്താന്‍ നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചും വെടിവെപ്പ് തുടരുകയാണ് പാക്കിസ്താന്‍. പാക്കിസ്താനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ആറുമാസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം പാക്കിസ്താന്‍ വികൃതമാക്കുന്നത്. പാക്കിസ്താന്റെ തുടര്‍ച്ചയായുള്ള പ്രകോപനങ്ങള്‍ മൂലം ഇന്ത്യയില്‍ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

chandrika: