പാകിസ്താനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര ശാസ്ത്രി. സൂറത്തില്‍ നടന്ന പൊതുപരിപാടിയിലാണ് ബാഗേശ്വര്‍ ധാം മേധാവിയായ ധീരേന്ദ്ര ശാസ്ത്രിയുടെ പരാമര്‍ശം. ഇന്ത്യ ഇതിനോടകം ഹിന്ദു രാഷ്ട്രമായെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ധീരേന്ദ്ര ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
ഹിന്ദുത്വത്തിന്റെ പേരില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങള്‍ ഇതുപോലെ ഒന്നിക്കുന്നത് നല്ലകാര്യം. ഹിന്ധുക്കള്‍ ഇങ്ങനെ ഒന്നിച്ചാല്‍ ഇന്ത്യയെയും പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കാനാകുമെന്ന് ധീരേന്ദ്ര ശാസ്ത്രി.
അതേസമയം ബിഹാറില്‍ നടന്നിരുന്ന പ്രഭാഷണ പരമ്പരയിലാണ് ഇന്ത്യ ഹിന്ദു രാജ്യമാണെന്നുള്ള പ്രസ്താവന ധീരേന്ദ്ര ശാസ്ത്രി നടത്തിയിരുന്നു.
ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ഞാന്‍ വാദിക്കുന്നു. അതെങ്ങനെ സാധ്യമാകുമെന്ന് ഒരു സന്യാസി എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇന്ത്യ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമായിട്ടുണ്ട്. അതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ധീരേന്ദ്ര പറഞ്ഞിരുന്നത്.