ഇസ്‌ലാമാബാദ്: ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മക്കും ഭാര്യക്കും പാകിസ്താന്‍ വിസ അനുവദിച്ചു.
പാക് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. വിസ അപേക്ഷ ലഭിച്ചതായി പാക് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷിലെ ഉദ്യോഗസ്ഥനെ കൂടി ഇവരോടൊപ്പം അനുവദിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് കുല്‍ഭൂഷണിന്റെ അമ്മയുടെയും ഭാര്യയുടെയും വിസ പരിഗണിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈല്‍ പറഞ്ഞു.
ഇസ്‌ലാമാബാദിലെത്തി കുല്‍ഭൂഷണിനെ കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജാദവുമായി സംസാരിക്കാന്‍ നയതന്ത്രപ്രതിനിധിയെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ നിരസിച്ചു.
ഇന്ത്യയുടെ ചാരനാണ് ജാദവെന്നും ഇദ്ദേഹം ശേഖരിച്ച രഹസ്യവിവരങ്ങള്‍ കൈവശപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പാകിസ്താന്‍ ആരോപിച്ചു.
വധശിക്ഷക്കു വിധിച്ച പാക് നടപടി രാജ്യാന്തരകോടതി അടുത്തിടെ സ്‌റ്റേ ചെയ്തിരുന്നു. പാകിസ്താന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളി കൊണ്ടാണ് ഹേഗ് കോടതി വധശിക്ഷ സ്‌റ്റേ ചെയ്തത്.