രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ നടുങ്ങി പാകിസ്താന്‍. രണ്ട് നഗരങ്ങളിലായി നടന്ന ആക്രമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ ആസ്പത്രിയുടെ പ്രവേശക കവാടത്തിലും പൊലീസ് ചെക്ക് പോസ്റ്റിലുമായാണ് ആക്രമണം നടന്നത്. ചാവേറാക്രമമാണിതെന്ന് പൊലീസ് അറിയിച്ചു. ആസ്പത്രിയുടെ പ്രവേശന കവാടത്തില്‍ സ്ത്രീ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഏഴ് കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
അതേസമയം ചെക്ക്‌പോസ്റ്റില്‍ അജ്ഞാത തോക്കുധാരികള്‍ നാല് മോട്ടോര്‍ സൈക്കിളുകളിലെത്തി പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടവെപ്പില്‍ നാല് പൊലീസുകാരും മൂന്ന് സിവിലിയന്മാരും കൊല്ലപ്പെട്ടു.