X

ചൈനയും സഊദിയുമില്ലാതെ ജി20 ഉച്ചകോടിക്ക് കശ്മീരില്‍ തുടക്കം

ജി.20 ടൂറിസം സമ്മേളനത്തിന് കശ്മീരില്‍ തുടക്കമായി. ചൈനയെയും സഊദിയെയും കൂടാതെ വിവിധ രാജ്യങ്ങളിലെ 90ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാക്കിസ്താന്‍ സമ്മേളനം കശ്മീരില്‍ നിശ്ചയിച്ചതിനെ അപലപിച്ചു. അധിനിവിഷ്ടകശ്മീരില്‍ സമാധാനമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. കഴിഞ്ഞവര്‍ഷം 253 പേര്‍ താഴ് വരയില്‍ കൊല്ലപ്പെട്ടതായി പറഞ്ഞ പാക് ദിനപത്രം ഡാണ്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ കുറഞ്ഞത് സൈനികഭരണം മൂലമാണെന്ന് കുറ്റപ്പെടുത്തി. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിച്ചാണ് ഇന്ത്യ കശ്മീരില്‍ ടൂറിസം വ്യാപിപ്പിക്കുന്നതെന്ന് ഡാണ്‍ പറഞ്ഞു.

Chandrika Web: