X

ട്രംപ് ടീമിനെ കാണാന്‍ പാക് ദൂതന്‍ യു.എസിലേക്ക്

ഇസ്്‌ലാമാബാദ്: പാകിസ്താനെയും പ്രധാനമന്ത്രി നവാസ് ശരീഫിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ നിയുക്ത യു.എസ് പ്രസിഡന്റ് നവാസ് ശരീഫിന്റെ ടീമിനെ കാണാന്‍ പാക് പ്രതിനിധി അമേരിക്കയിലേക്ക് പോകുന്നു. ശരീഫിന്റെ വിദേശകാര്യ സ്‌പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ഫാത്മി രണ്ടു ദിവസത്തിനകം ന്യൂയോര്‍ക്കിലെത്തുമെന്ന് അമേരിക്കയിലെ പാകിസ്താന്‍ അംബാസഡര്‍ ജലീല്‍ അബ്ബാസ് ജീലാനി പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന സംഘാംഗങ്ങളുമായി ഫാത്മി ചര്‍ച്ച നടത്തും. ജനുവരി 20നാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. അതിനു മുമ്പു തന്നെ ഭരണകൂടത്തിലെ പ്രധാനികളെ അദ്ദേഹം നിശ്ചയിച്ചുകഴിഞ്ഞു.

ന്യൂയോര്‍ക്കിലെത്തുന്ന വിദേശ പ്രതിനിധികളെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ട്രംപിന്റെ സംഘം സ്വീകരിക്കും. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളെ കാണാനും ഫാത്മിക്ക് പരിപാടിയുണ്ട്. ശരീഫുമായി ട്രംപ് ടെലഫോണ്‍ സംഭാഷണം നടത്തിയതിനുശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും വലിയ നീക്കമാണിത്. ഫോണ്‍ സംഭാഷണത്തില്‍ ശരീഫിനെ ട്രംപ് പ്രശംസിച്ചിരുന്നു. മാത്രമല്ല, പാകിസ്താന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ തയാറാണെന്ന് അദ്ദേഹം ശരീഫിന് ഉറപ്പുനല്‍കുകയുംചെയ്തു. ട്രംപിനെ ശരീഫ് പാകിസ്താനിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

chandrika: