ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക വിന്യാസത്തിന്റെ വിവരങ്ങളടങ്ങിയ ഭൂപടവും ഇയാളില്‍ നിന്ന് പിടികൂടി.
Dont Miss: ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി, എഴുന്നേറ്റിരുന്നു
ബോധ് രാജിനെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയാണെന്നും എന്തെല്ലാം വിവരങ്ങളാണ് ഇയാള്‍ പാകിസ്താന് കൈമാറിയതെന്നറിയാന്‍ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. സിം കാര്‍ഡുകളും ഭൂപടവുമായി പാക് ചാരന്‍ പിടിയില്‍
ഓഗസ്റ്റില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ വെച്ച് നന്ദ്‌ലാല്‍ മഹാരാജ് എന്ന പാക് ചാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണവും ആര്‍.ഡി.എക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും ഇയാള്‍ കൈപ്പറ്റിയിരുന്നു. രണ്ട് മൊബൈല്‍ ഫോണുകളും ഭൂപടവും ഉള്‍പ്പെടെയാണ് 26-കാരനായ ഇയാളെ പിടികൂടിയത്.
ഇന്ത്യ-പാക് വ്യാപാര കരാറിന്റെ ആനുകൂല്യത്തില്‍ പാകിസ്താനില്‍ പട്ടുവസ്ത്ര വ്യാപാരം നടത്തുന്ന നന്ദ്‌ലാല്‍, അവിടെ വെച്ച് ഐ.എസ്.ഐയുമായി ബന്ധപ്പെടുകയായിരുന്നു എന്നാണ് സൂചന.