പാക്കിസ്താനെ വിശ്വാസത്തിലെടുത്ത് അയല്‍ക്കാരനുമായി ബന്ധം സ്ഥാപിക്കണമെന്ന് മുന്‍ രഹസ്യാന്വേഷണ മേധാവി അമര്‍ജിത്സിംഗ് ദുലാത്. അമേരിക്ക വളരെ അകലെയാണ്. അടുത്ത ശത്രുതന്നെയാണ് അകലത്തെ മിത്രത്തേക്കാള്‍ നല്ലത്. വിശേഷിച്ചും റഷ്യയും ഇറാനും ചൈനയും ഒരുമിക്കുന്ന കാലത്ത്. അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനം മോദി അത് ചെയ്യുമെന്നാണ് കരുതുന്നത്. പാക്കിസ്താന്‍ സാമ്പത്തികമായിവളരെ പ്രയാസത്തിലാണ്. അവരെ സഹായിക്കാനും വിശ്വാസത്തിലെടുക്കാനുമുള്ളഅവസരമാണിത്. പാക്കിസ്താനും ഇതുമായി സഹകരിക്കുമെന്നുറപ്പാണ്. മുമ്പും അതവര്‍ ചെയ്തിട്ടുണ്ട്. ആ രാജ്യത്തെ ജനങ്ങളും കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യയുടെ സഹായത്തെ അനുകൂലിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്.
- 2 years ago
Chandrika Web
Categories:
Video Stories
പാക്കിസ്താനെ കയ്യിലെടുക്കണമെന്ന് മുന്‍ റോ മേധാവി
Related Post