ന്യൂഡല്‍ഹി: സൈനികന്റെ തലയറുത്തതിന് പകരമായി പാക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിനു പിന്നാലെ, ഓപറേഷന്‍ നിര്‍ത്തിവെക്കണമെന്ന് പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ‘
അവരുടെ ആക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി ശക്തമായിരുന്നു. തിരിച്ചടി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ച് നമുക്ക് അവരില്‍ നിന്ന് ഫോണ്‍വിളിയെത്തി’ – വെടിവെപ്പ് തുടരാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും നിങ്ങള്‍ നിര്‍ത്തിയാല്‍ ഞങ്ങളും നിര്‍ത്താം എന്നാണ് പാകിസ്താന് മറുപടി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവയില്‍ പരീക്കര്‍ പറഞ്ഞു. മൂന്നു സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് കശ്മീരിലെ പൂഞ്ച്, രജൗരി, ഖേല്‍, മാച്ചില്‍ സെക്ടറുകളിലായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യന്‍ സൈനികന്റെ മൃതദേഹം പാക് സൈന്യം വികൃതമാക്കിയത്.
ശക്തമായി തിരിച്ചടിക്കുമെന്ന് സംഭവത്തിനു പിന്നാലെ ഇന്ത്യന്‍ സേന വ്യക്തമാക്കിയിരുന്നു.