X
    Categories: MoreViews

മോദിക്ക് പാക് പെണ്‍കുട്ടിയുടെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്താനില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കത്ത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അഖീദത് നവീദ് എന്ന പതിനൊന്നു വയസ്സുകാരിയാണ് കത്തെഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് രണ്ടുപേജുള്ള കത്ത് ഇന്ത്യയിലെത്തിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും പാക്കിസ്താനിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കത്തെഴുതാറുണ്ട് ഈ പെണ്‍കുട്ടി.

പാക്കിസ്താനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിലും പാകും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ വിള്ളലിലും ആശങ്ക പ്രകടിപ്പിക്കുന്ന കത്തില്‍ മോദിയുടെ വിജയത്തിനേയും പരാമര്‍ശിക്കുന്നു. രാജ്യത്തെമ്പാടും സാമാധാനം കൊണ്ടുവന്നാല്‍ കൂടുതല്‍ വിജയം നേടാനാകുമെന്നും അഖീദത് പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഇന്ത്യയും പാക്കിസ്താനും ബുള്ളറ്റുകളല്ല കൂടുതല്‍ വാങ്ങേണ്ടതെന്നും പുസ്തകങ്ങളാണ് വാങ്ങേണ്ടതെന്നും കത്തില്‍ പറയുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ പുതിയ ചരിത്രങ്ങള്‍ രൂപപ്പെടുമെന്നും അഖീദത്ത് പറയുന്നു. നേരത്തേയും വിവിധ പ്രശ്‌നങ്ങളില്‍ ഈ പെണ്‍കുട്ടി കത്തെഴുതിയിട്ടുണ്ട്. സുഷമാ സ്വരാജ് വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കുമ്പോഴും അഖീദത്ത് കത്തെഴുതിയിരുന്നു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന കടുത്ത ആഗ്രഹക്കാരിയാണ് അഖീദത്ത്.

chandrika: