കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താനില്‍ രൂപയുടെ വില കുത്തനെ കൂപ്പുകുത്തി. ഇന്നലെ മാത്രം 24 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായി. ആട്ടയുടെ വില 300 രൂപവരെയായി. ആട്ടയാണ് പ്രധാന ഭക്ഷണഇനം. കഴിഞ്ഞ ഏതാനും മാസമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാണ്.ഇമ്രാന്‍ ഖാനെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ വന്നെങ്കിലും സംവിധാനങ്ങളില്‍കാര്യമായമാറ്റമൊന്നു വന്നിട്ടില്ല. ഐ.എം.എഫ് ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് വൈകുകയാണ്.പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന ്‌സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.