പാക്കിസ്താനെ ഇരുട്ടിലാക്കി പ്രമുഖ നഗരങ്ങളിലടക്കം വൈദ്യുതി നിലച്ചു. കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലും വിപണികളിലും ബാങ്കുകളിലും ആശുപത്രികളിലും ഇരുട്ട് പ്രതിസന്ധി സൃഷ്ടിച്ചു. തിങ്കളാഴ്ച പൊടുന്നനെയാണ് നാഷണല്‍ പവര്‍ ഗ്രിഡ് തകരാറിലായത്. ഇതേതുടര്‍ന്ന് ഒരുപകലും രാത്രിയും ജനം ബുദ്ധിമുട്ടി.രാജ്യത്ത് വലിയതോതില്‍ ഭക്ഷ്യക്ഷാമം നിലനില്‍ക്കെയാണിത്. വൈദ്യുതിത്തകരാറിനെക്കുറിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം ഭക്ഷ്യപ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമായി. സഊദി അറേബ്യയും മറ്റും സഹായവുമായി രംഗത്തെത്തിയതിനെതുടര്‍ന്നാണിത്. ഇന്ത്യയുമായി യുദ്ധം ചെയ്യുന്നത് സാമ്പത്തികമായി രാജ്യത്തിന് ഗുണംചെയ്യില്ലെന്ന പ്രസ്താവന വലിയവിവാദമായിരുന്നു.