പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു.ഡിഫോടക സാമഗ്രികൾ വഹിക്കുന്നതിനുള്ള ചരടും അതിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജോകെ ഗ്രാമത്തിൽ തിരച്ചിൽ നടത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. DJI Matrice 300 RTK സീരീസിന്റെ ക്വാഡ്‌കോപ്റ്ററായിരുന്നു കണ്ടെത്തിയ ഡ്രോൺ.