ഇന്ത്യയിലായിരുന്നെങ്കില്‍ വില ഇത്രയും കൂടില്ലായിരുന്നു. രാജ്യം വിഭജിക്കപ്പെട്ടതാണ് ദുരന്തമായത്. ഇമ്രാനും ബേനസീറും മുഷറഫും ഒന്നും വേണ്ട. ചിക്കനും പച്ചക്കറിക്കും വില കുറഞ്ഞുകിട്ടിയാല്‍ മതി. പാക് പൗരന്‍ ദൃശ്യമാധ്യമത്തോട് പറയുന്ന വാക്കുകള്‍ വൈറലായി. ഇന്ത്യയിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതാണെന്നും പാക്കിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് പോകാന്‍ തോന്നുന്നുവെന്നും സന അംജദ് എന്ന മാധ്യമപ്രവര്‍ത്തകയോട് പാക് യുവാവ് പറയുന്നു. ഷഹബാസ് ശരീഫ് സര്‍ക്കാരിനെതിരെ ഇയാള്‍ രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. വീഡിയോ പലരും പങ്കുവെക്കുന്നുണ്ട്. പാക്കിസ്താനില്‍ അരിവില ഇന്നലെ 75 രൂപയാണ് പലയിടത്തും. 32 പൈസയാണ് പാക് രൂപയുമായുള്ള ഇന്ത്യന്‍രൂപയുടെ മൂല്യം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയുടെ 30 രൂപയാണ് കിലോ അരിവില. 275 രൂപയാണ് പെട്രോള്‍വില. ഏതാണ്ട് 100 ഇന്ത്യന്‍രൂപ വരുമിത്. നേരത്തെ 80 രൂപയായിരുന്നു.