X

പാക് അസംബ്ലി പിരിച്ചുവിട്ടു; മൂന്നുമാസത്തിനകം തിരഞ്ഞെടുപ്പ്

പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിച്ചു. പാക് അസംബ്ലി പിരിച്ചുവിടുകയും 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് നടക്കും വരെ താന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും ഇംറാന്‍ വ്യക്തമാക്കി.

നേരത്തെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. പ്രമേയം ഭരണഘടനയുടെ അഞ്ചാം ഭാഗത്തിന് എതിരെ എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ വാദം.

ഇതോടെയാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇമ്രാന്‍ഖാന്‍ പ്രസിഡണ്ട്‌നോട് ആവശ്യപ്പെട്ടത്.

അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാക്കിസ്ഥാനില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സൈനികരെയും നഗരത്തില്‍ വിന്യസിച്ചിരിക്കുന്നു

Test User: