ബിജെപി വിടുന്നത് വേദനയോടെ; ശത്രുഘ്‌നന്‍ സിന്‍ഹ രാഹുലിനെ കണ്ടു

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിനെ സിന്‍ഹ പ്രശംസിച്ചു. രാഹുല്‍ ഗാന്ധി വളരെ പോസ്റ്റീവായൊരു വ്യ്ക്തിയാനെന്നും വളരെ പ്രോല്‍സാഹജനകമാണെന്നും കൂടികാഴ്ച്ചക്ക് ശേഷം സില്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വിടുന്നത് വേദനയോടെയാണെന്ന് അ്‌ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സിന്‍ഹയുടെ ട്വീറ്റ്.
വേദനയോടെയാണ് ഞാന്‍ ബി.ജെ.പിയില്‍ നിന്നും പുറത്തുവരുന്നത്.

എന്നാല്‍ എന്റെ പ്രിയ സുഹൃത്ത് ലാലു പറഞ്ഞ നെഹ്‌റു ഗാന്ധി കുടുംബത്തില്‍ നിന്നുള്ള നേതാവിനെ വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ കാണുന്നത്. രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ യഥാര്‍ത്ഥ കുടുംബ കുടുംബത്തില്‍ നിന്നുമുള്ള നേതാവിന്റെ കീഴില്‍ വരുന്നത് അഭിലഷണീയമാണ്., സില്‍ഹ ട്വീറ്ററില്‍ കൂറിച്ചു

അധികം വൈകാതെ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്ന് സിന്‍ഹ അറിയിച്ചു. ഏപ്രില്‍ ആറിന് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാവ് ശക്തിസിങ് ഗോഹില്‍ പറഞ്ഞു. ബീഹാറിലെ പട്‌നസാഹിബില്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിങ് പ്രഖ്യാപിച്ചിരുന്നു. പട്‌ന ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ രണ്ട് തവണ ലോക്‌സഭയിലെത്തിയ 72 കാരനായ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടുത്ത വിര്‍ശകനാണ്. ഇത്തവണ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് പട്‌ന സാഹിബ് മണ്ഡലത്തില്‍ സിന്‍ഹക്ക് പകരം ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്.

chandrika:
whatsapp
line