അബുദാബി: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 133 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന്‍ മൂന്നു മത്സര പരമ്പര ഉറപ്പാക്കി. ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന ദിനം ജയിക്കാന്‍ 286 റണ്‍സ് ആവശ്യമായിരുന്ന വിന്‍ഡീസിന് 151 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യാസിര്‍ ഷാ ആണ് മാന്‍ ഓഫ് ദി മാച്ച്.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – പാകിസ്താന്‍ 452 (യൂനുസ് ഖാന്‍ 127, മിസ്ബാഹുല്‍ ഹഖ് 96, അസദ് ഷഫീഖ് 68, ഷാനന്‍ ഗബ്രിയേല്‍ 5/96), വിന്‍ഡീസ് 224 (ഡാരന്‍ ബ്രാവോ 43, യാസിര്‍ ഷാ 86/4). രണ്ടാം ഇന്നിങ്‌സ് പാകിസ്താന്‍ രണ്ടിന് 227 ഡിക്ല. (സമി അസ്‌ലം 50, അസ്ഹര്‍ അലി 79, അസദ് ഷഫീഖ് 58 നോട്ടൗട്ട്, വിന്‍ഡീസ് 322 (ജെറമെയ്ന്‍ ബ്ലാക്ക്‌വുഡ് 95, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 67, യാസിര്‍ ഷാ 6/124).
കാര്യമായി ടേണ്‍ ലഭിക്കാത്ത പിച്ചില്‍ ദിവസം മുഴുവന്‍ പന്തെറിഞ്ഞ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായുടെ ആറു വിക്കറ്റ് പ്രകടനമാണ് അവസാന ദിവസം പാകിസ്താന് ജയമൊരുക്കിയത്. തലേന്ന് രണ്ട് വിക്കറ്റുകള്‍ നേടിയ ഷാ ഇന്നലെ സെഞ്ച്വറിയിക്ക് തൊട്ടടുത്തെത്തിയ ബ്ലാക്ക്‌വുഡിന്റെ (95)യും പ്രതിരോധത്തിലൂന്നിയ റോസ്റ്റന്‍ ചേസിന്റെയു(20)മടക്കം നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്. മോണിങ് സെഷനില്‍ മൂന്നുപേരെ പുറത്താക്കി ഷാ നല്‍കിയ മുന്‍തൂക്കം മറ്റു ബൗളര്‍മാര്‍ ഉപയോഗപ്പെടുത്തി. സുല്‍ഫിക്കര്‍ ബാബര്‍ രണ്ടും റാഹത്ത് അലി, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോന്നു വീതവും വിക്കറ്റെടുത്തു.
- 8 years ago
Web Desk
Categories:
Video Stories