X
    Categories: indiaNews

പണം ഈടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: പണം ഈടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം.

നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തില്‍ സ്‌കില്‍ ഗെയിമുകള്‍ക്ക് മാത്രമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയമന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ആഗസ്റ്റിലാണ് ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമം തയാറാക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. സ്‌കില്‍ ഗെയിമുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് രജിസ്‌ട്രേഷനും പരാതി പരിഹാര സെല്ലും അടക്കം ഏര്‍പ്പെടുത്താനായിരുന്നു സമിതിയുടെ ശുപാര്‍ശ.

Test User: