X

ലെബനനിലെ പേജര്‍ സ്‌ഫോടനം; മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം

ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ നോര്‍വീജിയന്‍ പൗരനായ മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം ആരംഭിച്ചു. ഈ കമ്പനിയാണ് പേജര്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

ലെബനനില്‍ പേജര്‍ സ്‌ഫോടനം നടന്ന ദിവസം മുതല്‍ റിന്‍സണ്‍ ജോസിനെ കാണാതായെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പേജര്‍ വാങ്ങാനുള്ള കരാരില്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാര്‍സണിയ്ക്ക് പേജറുകള്‍ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാട് നടത്തിയത് റിന്‍സന്റെ കമ്പനിയാണ് എന്നാണ് വിവരം.

ഇടനിലക്കാരന് 1.3 മില്യണ്‍ പൗണ്ട് ഈ കമ്പനി വഴിയാണ് കൈമാറിയത് എന്നാണ് അറിയുന്നത്. ഇസ്രയേലി സുരക്ഷാ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് ക്രിസ്റ്റ്യാന. റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിച്ചത്. സോഫിയയിലെ റെസിഡന്‍ഷ്യല്‍ വിലാസത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുഖേനയാണ് ഇസ്രയേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങില്‍നിന്ന് ഹിസ്ബുല്ലയ്ക്ക് പേജറുകള്‍ കൈമാറിയത്.

പേജറുകളുടെ പണമിടപാട് റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളതെന്ന് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേജര്‍ സ്‌ഫോടനങ്ങളില്‍ തയ്വാന്‍ കമ്പനിയുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തയ്വാന്‍ കമ്പനി നിഷേധിച്ച് രംഗത്തുവന്നിരുന്നു. യുഎന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും.

 

webdesk14: