X

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: മോഷ്ടിച്ചതല്ലെന്ന് പ്രതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണം പോയ സംഭവത്തില്‍ ഉരുളി മോഷ്ടിച്ചതല്ലെന്ന് പ്രതി. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നും പ്രതിയായ ഗണേശ് ത്സാ പൊലീസിനോട് പറഞ്ഞു. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും പ്രതി ഹരിയാന പൊലീസിനോട് പറഞ്ഞു.

എന്നാല്‍ ഉരുളി കൊണ്ടു പോകുന്ന സമയത്ത് ആരെങ്കിലും തടഞ്ഞിരുന്നെങ്കില്‍ അത് തിരിച്ച് നല്‍കുമായിരുന്നെന്നും പ്രതി മൊഴി നല്‍കി. സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിും് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒക്ടോബര്‍ 13നാണ് ക്ഷേത്രത്തില്‍ നിന്നും ഉരുളി മോഷണം പോയത്. ഒക്ടോബര്‍ 15നാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം പൊലീസില്‍ അറിയിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ അത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയിരുന്ന പാസ്പോര്‍ട്ടിലെ വിവരങ്ങളില്‍ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഹരിയാനയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കേരളത്തില്‍ എത്തിക്കും.

 

webdesk17: