X

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്നതിനെ പിന്തുണച്ച് ശോഭാസുരേന്ദ്രന്‍; കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വേണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്നതിനെ പിന്തുണച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആധുനിക കാലത്ത് സ്ത്രീകള്‍ക്ക് ഏറെ പ്രയോജനമുള്ള വേഷമാണ് ചുരിദാര്‍ എന്നും അതു ധരിച്ചെത്തുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

ചുരിദാര്‍ ധരിക്കുന്നവരെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ക്ഷേത്രങ്ങളില്‍ വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തെ വിവാദഭൂമി ആക്കേണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വസ്ത്രത്തിന്റെ ഭംഗിയല്ല നോക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്ന് രാവിലെ ചുരിദാറിട്ടെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ എതിര്‍ക്കുകയായിരുന്നു.

chandrika: