X

കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് എടുക്കാതെ സർക്കാർ ; കുറഞ്ഞ വിലയ്ക്ക് വിറ്റ് കർഷകർ

പാലക്കാട് :നെല്ലറയിൽ ഒന്നാംവിളയുടെ കൊയ്ത്ത് ആരംഭിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ വിളവിലെ നെല്ലിൻറെ വില ഇനിയും നൂറുകോടി രൂപ ബാക്കിയിരിക്കുകയാണ്. ഒന്നാം വിള നെല്ല് സംഭരിക്കാൻ സർക്കാർ മടിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി. സിവിൽ സപ്ലൈസ് വകുപ്പ് ,സഹകരണ സംഘങ്ങളോ, മില്ലുടമകളെയോ , ആരെയാണ് നെല്ല് സംഭരണ ചുമതല ഏൽപ്പിക്കേണ്ടത് എന്നറിയാതെ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ്. സർക്കാർ സഹകരണസംഘങ്ങളെ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാലക്കാട് ചേർന്ന് മന്ത്രി തലയോഗത്തിൽ പ്രഖ്യാപനം ഉണ്ടായെങ്കിലും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അത് തള്ളിക്കളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞവർഷത്തെ പോലെ സിവിൽ സപ്ലൈസ് നേരിട്ട് സംഭരിക്കും എന്നാണ് പറയുന്നത്. ഇതിൻറെ തുക വിവിധ ബാങ്കുകളെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതോടെ ചില ബാങ്കുകൾ മാത്രമാണ് തുക വിതരണം ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാരിൽ നിന്ന് മുഴുവൻ തുകയും ലഭിക്കാത്തതാണ് വിതരണത്തിന് തടസ്സമെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടെങ്കിലും നെല്ല് സംഭരിച്ചതിന്റെ വ്യക്തമായ കണക്ക് സമർപ്പിക്കാത്തതാണ് തുക അനുവദിക്കാതിരിക്കാൻ കാരണമെന്നാണ് കേന്ദ്രം പറയുന്നത്. 28.40 രൂപക്കാണ് കഴിഞ്ഞവർഷം നെല്ല് സംഭരിച്ചത് .ഇത്തവണ അത് 29. 30 ആയി വർദ്ധിക്കുമെങ്കിലും കൂടിയ തുക നൽകാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. കേന്ദ്രസർക്കാർ ആണ് ഒരു രൂപയിൽ അധികം രൂപ വർദ്ധിപ്പിച്ചത് .ഇത് സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ നിന്ന് കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
സംഭരണം അനിശ്ചിതത്വത്തിൽ ആയതോടെ കർഷകർ മഴക്കാലത്ത് ഇത് എങ്ങനെ നെല്ല് സംഭരിക്കണം എന്ന റിയാതെ കുഴങ്ങുകയാണ് .പലരും പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ച് മുറ്റത്ത് നെല്ല് സംഭരിച്ചിരിക്കുകയാണ് .ഇത് പലപ്പോഴും മഴ നനഞ്ഞ് കേടാവുന്ന സ്ഥിതിയാണ്. ഈ അവസരത്തിന് സ്വകാര്യമില്ലുടമകൾ കർഷകരെ സമീപിച്ച് കുറഞ്ഞ വിലയ്ക്ക് നെല്ല് വാങ്ങുകയാണ് .

20 രൂപ നിരക്കിലാണ് ഇതോടെ കർഷകർ മില്ലുടടമകൾക്ക് നെല്ലു വിൽക്കാൻ നിർബന്ധിതമായിരിക്കുന്നത്. സ്വകാര്യമില്ലടമകൾ വാങ്ങിച്ചോട്ടെ എന്നാണ് സർക്കാരിൻറെ രഹസ്യജണ്ട .ഇത് മില്ലുടമകളെ സഹായിക്കാൻ ആണെന്നാണ് കർഷകരുടെ ആരോപണം .വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു

webdesk15: