ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. കെഎസ്ആര്‍ടിസി ബസിന്റെ കണ്ണാടി തകര്‍ത്തു. പളനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയ്ക്കാണ് ആക്രമണമുണ്ടായത്.
മൂന്നാര്‍ നയമക്കാട് എസ്‌റ്റേറ്റിന് സമീപം റോഡില്‍ നില്‍ക്കുകയായിരുന്നു പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. ബസ് മുന്നോട്ട് എടുക്കാതെ നിര്‍ത്തിയിട്ട് ഡ്രൈവര്‍ അവസരോചിതമായ തീരുമാനമെടുത്തതിനാല്‍ വലിയ അപകടം ഒഴിവായി.