X

പാകിസ്താന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഇന്ത്യന്‍ ദേശീയഗാനവും സ്വാതന്ത്ര്യദിന സന്ദേശവും പോസ്റ്റ്‌ചെയ്തു. ഇതേ തുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനം കുറച്ച് സമയത്തേക്ക് താറുമാറായെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
മിനുട്ടുകള്‍ക്കകം വെബ്‌സൈറ്റ് പഴയ രൂപത്തിലായി. ഉച്ചക്ക് 2.45ഓടെയാണ് സംഭവം.
പാകിസ്താന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്കുനേരെ മുമ്പും ഹാക്കര്‍മാരുടെ ആക്രമണമുണ്ടായിട്ടുണ്ട്. രണ്ടുമാസം മുമ്പ് 30 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തിരുന്നു.
മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ചാരക്കുറ്റം ആരോപിച്ച് പാകിസ്താന്‍ വധശിക്ഷ വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്.
മൂന്നുമാസം മുമ്പ് ഡല്‍ഹി സര്‍വകലാശാല, അലിഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റി, ഐഐടി-ഡല്‍ഹി, ഐഐടി-ബിഎച്ച്യു എന്നിവയുടെ വെബ്‌സൈറ്റ് പാകിസ്താന്‍ ഹാക്ക് ചെയ്തിരുന്നു. പാകിസ്തന്‍ സിന്ദാബാദ് എന്നാണ് ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നത്.

chandrika: