ന്യൂഡല്‍ഹി: ജി20 രാജ്യങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ സമ്മേളനം പി20 ഉച്ചകോടിക്ക് ഡല്‍ഹി വേദിയാകും. ഒക്‌ടോബര്‍ 12, 13, 14 തീയതികളിലായി ന്യൂഡല്‍ഹി ദ്വാരകയിലെ യശോഭൂമി ഇന്ത്യ രാജ്യാന്തര സെന്ററിലാകും സമ്മേളനമെന്ന് സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. നിയമനിര്‍മാണ സഭകള്‍ ജനജീവിതം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.