മുസ്‌ലിം ലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പി.വി. അന്‍വറിനെ ഇറക്കി പ്രതിരോധിക്കാനുള്ള ശ്രമം പാളിയെന്ന് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട്. സമ്പന്നനായ പിവി അന്‍വര്‍ എംഎല്‍എയെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇടതുമുന്നണി ഇറക്കിയെങ്കിലും വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
ഇത്തവണ അന്‍വര്‍ 35,000 വോട്ടിന് പൊന്നാനിയില്‍ തോല്‍ക്കുമെന്നാണ് സിപിഎമ്മിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പാര്‍ലമെന്റിലെ ശബ്ദമായി ഇടിക്കെതിരെ രംഗത്തിറങ്ങിയ അന്‍വറിനെ പ്രചരണത്തില്‍ ഉടനീളം സ്വന്തം വിവാദങ്ങള്‍ തന്നെ പിന്തുടര്‍ന്നിരുന്നു. യുഡിഎഫുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു കൈ സഹായത്തിന് തന്നെ വിജയിപ്പിക്കണമെന്നതടക്കമുള്ള പ്രസ്താവനകള്‍ അന്‍വര്‍ നടത്തിയിരുന്നു. മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്പൂരിലെ എംഎല്‍എ സ്ഥാനം തന്നെ രാജിവെയ്ക്കുമെന്ന് വരെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്‍വര്‍ സ്വന്തം പ്രസ്താവന തന്നെ തിരുത്തി പറഞ്ഞിരിക്കയാണ്. തോല്‍വി മുന്നില്‍ കണ്ടാണ് ഈ മലക്കം മറിച്ചിലെന്നാണ് വിവരം.
തെരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ എല്‍ഡിഎഫിന് മുന്നേറ്റം നടത്താന്‍ ആയെങ്കും അത് വോട്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അന്തിമ കണക്ക് കൂട്ടലുകളില്‍ മണ്ഡലത്തില്‍ പരാജയം ഉറപ്പാകുമെന്നാണ് സിപിഎം കണക്കുകള്‍ പറയുന്നു. മണ്ഡലത്തില്‍ പിവി അന്‍വര്‍ കുറഞ്ഞത് 35,000 വോട്ടിന് തോല്‍ക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ കണക്ക്.
മൂന്ന് നിയോജക മണ്ഡലങ്ങളിലും നല്ല ഭൂരിഭക്ഷം ഉണ്ടാകുമെന്നും സിപിഎം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ നിഗമനം. ഘടക കക്ഷികളുടെ പ്രവര്‍ത്തനവും ലീഗിന് മുതല്‍കൂട്ടാവുമെന്നാണ് കണക്ക്.
തൃത്താല, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടുമെങ്കിലും ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്മാൻ എംഎല്‍എയായ തവനൂര്‍ ഉള്‍പ്പെടെ മറ്റ് നാല് നിയോജക മണ്ഡലങ്ങളിലും ഇ ടി മുഹമ്മദ് ബഷീറിന് ലീഡ് കിട്ടുമെന്നും ജയത്തിലേക്കെത്തുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിന്റെ കണക്ക്.