X

പി.ടി. ഉഷ പച്ചനുണകള്‍ പ്രചരിപ്പിച്ച് നടക്കുന്നു; വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍

പാരിസ് ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളെ ആദരിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശം എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തള്ളിയെന്ന പരാമര്‍ശവുമായി രംഗത്തുവന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷക്കെതിരെ വിമര്‍ശനവുമായി ഐ.ഒ.എ ട്രഷറര്‍ സഹ്‌ദേവ് യാദവ്. പി.ടി. ഉഷ പച്ചക്കള്ളമാണ് പറയുന്നതെന്നും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കു മുന്നില്‍ അത്തരത്തിലൊരു നിര്‍ദേശം വന്നിട്ടില്ലെന്നും സഹ്‌ദേവ് പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം നുണകള്‍ പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സഹ്‌ദേവ് ആരോപിച്ചു.

എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ ശനിയാഴ്ചയാണ് പി.ടി. ഉഷ പരാമര്‍ശമുന്നയിച്ചത്. പാരിസില്‍ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. താരങ്ങളെ ആദരിക്കേണ്ടത് ഒളിമ്പിക് അസോസിയേഷന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ തിരിച്ചെത്തിയ താരങ്ങളെ ആദരിക്കാനുള്ള പരിപാടിയില്‍ ചര്‍ച്ച നടത്താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തയാറായിട്ടില്ലെന്നും ഉഷ ആരോപിച്ചു. താരങ്ങള്‍ക്ക് തയാറെടുപ്പിനായി നല്‍കേണ്ട രണ്ട് ലക്ഷം രൂപയും പരിശീലകര്‍ക്കുള്ള ഒരു ലക്ഷം രൂപയും ഫിനാന്‍സ് കമ്മിറ്റി തടഞ്ഞുവച്ചിരിക്കുകയാണെന്നും പി.ടി. ഉഷ പറഞ്ഞു.

webdesk17: