X

പി. ജയരാജന്റെ പുസ്തകം കത്തിച്ച സംഭവം; പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സി.പി.എം നേതാവ് പി. ജയരാജന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായ സംഘംചേരല്‍, മാര്‍ഗതടസ്സം ഉണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പി. ജയരാജന്റെ പുസ്തകത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രധാന പങ്കുവഹിച്ചെന്ന ആരോപണത്തിനെതിരെയായിരുന്നു പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്തിരുന്നു. എന്നാല്‍ പ്രകാശനം നടന്ന വേദിക്ക് സമീപത്തു വെച്ചാണ് പി.ഡി.പി പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ച് പ്രതിഷേധിച്ചത്.

അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പുസ്തകം വിശദമായി പഠിച്ചശേഷം ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ മറുപടി പറയുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പി.ഡി.പി നേതാക്കള്‍ അറിയിച്ചു.

 

webdesk17: