പറവൂര്‍: കൊല്ലാനും കൊല്ലിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുന്ന അപരിഷ്‌കൃതരുടെ കൂട്ടമാണ് സി.പി.എം. പെരിയയില്‍ രണ്ട് കുട്ടികളെ കൊന്ന ക്രിമിനലുകളെ ജയിലിന് മുന്നില്‍ അഭിവാദ്യം ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്തൊരു പാര്‍ട്ടിയാണിത്? കൊന്നവനെ സംരക്ഷിക്കാന്‍ നമ്മുടെ നികുതി പണം ചെലവാക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
രണ്ട് കുട്ടികളെ വെട്ടിക്കൊന്നതിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതികളെയാണ് ജയിലിന് മുന്നില്‍ സ്വീകരിച്ചത്. പി. ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎമ്മിന് നാണമില്ലേ ? ഇവര്‍ ഏത് യുഗത്തിലാണ്ജീവിക്കുന്നത്? ഈ നൂറ്റാണ്ടിലാണോ ഇവര്‍ ജീവിക്കുന്നത്? സി.പി.എം കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊലയാളികള്‍ക്ക് പാര്‍ട്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. വി.ഐ.പി ട്രീറ്റ്‌മെന്റാണ് പ്രതികള്‍ക്ക് നല്‍കുന്നത്. ജയില്‍മുറി കൂടി എ.സിയാക്കി കൊടുക്കൂ. ഇതിനൊക്കെ ജനം മറുപടി ചോദിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.