പി ജയരാജന്‍ പറഞ്ഞത് പ്രാസ ഭാഷയിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തൊട്ടാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന പി ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.എന്നാല്‍ ഭാഷാ ഭംഗി ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നു ഇതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പ്രാസഭംഗിക്ക് ഉപയോഗിച്ച പ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ എ എന്‍ ഷംസീര്‍ തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധ മനോഭാവമാണ് അവര്‍ പ്രകടമാക്കുന്നതെന്നും ഷംസീര്‍ മുസ്ലിം ആയതുകൊണ്ടാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.