X
    Categories: CultureMoreViews

കതിരൂര്‍ മനോജ് വധം: പി.ജയരാജന്‍ അപ്പീല്‍ നല്‍കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ പി.ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാരോപിച്ച് ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. യു.എ.പി.എ ചുമത്തിയതിനെതിരെ രണ്ട് ഹര്‍ജികളായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന് മുമ്പാകെ പരിഗണനക്ക് വന്നിരുന്നത്. ഒന്ന് മുതല്‍ 19 വരെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും ജയരാജന്‍ ഉള്‍പ്പെടെയുള്ള 20 മുതല്‍ 26 പേര്‍ സമര്‍പ്പിച്ച ഹര്‍ജിയും. ജയരാജന്റേയും കൂട്ടരുടേയും ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളുകയും ഒന്ന് മുതല്‍ 19 വരെയുള്ള പ്രതികളുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: