X

ജീവനെടുക്കുന്നവര്‍ക്ക് നല്‍കുന്നതാണോ ജീവകാരുണ്യ പുരസ്‌കാരം-ജയരാജനെയും അവാര്‍ഡു സമിതിയേയും ട്രോളി സോഷ്യല്‍ മീഡിയ


മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം പി.ജയരാജന് നല്‍കിയ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. ലഹരിക്ക് അടിമയായവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതിനും കിടപ്പു രോഗികളെ പരിചരിച്ചതിനുമാണ് അവാര്‍ഡ്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്.

പല കൊലപാതകങ്ങളുടെയും വെട്ടേറ്റു കിടപ്പിലായതിന്റെയും ഇത്തരവാദിത്വം പേറുന്ന ആള്‍ എന്ന ആക്ഷേപമുള്ള ജയരാജനു തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നല്‍കിയതു വഴി തെരഞ്ഞെടുത്ത സമിതി എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജീവനെടുക്കുന്നവര്‍ക്ക് നല്‍കുന്നതാണോ ജീവകാരുണ്യ പുരസ്‌കാരം എന്നാണ് മറ്റൊരു പരിഹാസം.

ക്രൂര കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജയരാജന്‍. കൊലപാതകക്കേസിലെ പ്രതിയായ അദ്ദേഹം വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനെതിരെ നേരത്തെ തന്നെ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. ടി.പി ചന്ദ്രശേഖരന്റെയും അരിയില്‍ ഷുക്കൂറിന്റെയും ഷുഹൈബിന്റെയും മനോജ് കുമാറിന്റെയും കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രമാണ് ജയരാജന്‍. കണ്ണൂരില്‍ നിരവധി പേരുടെ ജീവനെടുക്കുന്നതിനും അതിലേറെ പേരെ ജീവച്ഛവമാക്കുന്നതിനും പി.ജയരാജന് നേതൃപരമായ പങ്കുണ്ട്.

കൈപിടിച്ച് എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം നിരവധി പേരെ കിടപ്പിലാക്കിയ ആള്‍ക്ക് പലരെയും ജീവിതത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്തി എന്ന വിലയിരുത്തലില്‍ നല്‍കിയ അവാര്‍ഡ് വലിയ പ്രഹസനത്തിന് പാത്രമായിരിക്കുകയാണ്.

web desk 1: