ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയില്‍ മനേസറിലുള്ള കല്‍പിത സര്‍വകലാശാലയായ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍, 2019-ലെ ന്യൂറോ സയന്‍സിലെ എം.എസ്.സി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈഫ് സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മെഡിസിന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ വ്യത്യസ്ത മേഖലയിലുള്ളവരെ ഈ കോഴ്‌സിലേക്ക് പരിഗണിക്കും.
ന്യൂറോസയന്‍സില്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൈഫ്‌സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഫാര്‍മസി, വെറ്റിനറി സയന്‍സസ്, സൈക്കോളജി തുടങ്ങിയ ശാസ്ത്ര മേഖലകളിലെ ഒരു വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം വേണം. എഞ്ചിനീയറിങ്/ടെക്‌നോളജി/മെഡിസിന്‍ തുടങ്ങി നാല് വര്‍ഷത്തെ കോഴ്‌സില്‍ കൂടി അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബാച്ചിലര്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഓണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയാണ് അഭികാമ്യം. www.nbrc.ac.in എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ്, ജനറല്‍ വിഭാഗക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് 300 രൂപയും ഓഫ്‌ലൈന്‍ അപേക്ഷക്ക് 350 രൂപയുമാണ്. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 150 രൂപയും 200 രൂപയുമായിരിക്കും.