X

മോദി സര്‍ക്കാര്‍ അവരുടെ അടുത്ത ഇരയായി ക്രൈസ്തവരെ കണ്ടെത്തി കഴിഞ്ഞെന്ന് പി.ചിദംബരം

മോദി സര്‍ക്കാര്‍ അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ക്രൈസ്തവരെ ലക്ഷ്യമിടുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ തയ്യാറാവാത്ത ആഭ്യന്തര മന്ത്രാലയത്തിന്റെ സമീപനത്തിനെതിരെയും ചിദംബരം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ട്വിറ്റര്‍ വഴിയാണ് പ്രതികരണം നടത്തിയത്.

2021 അവസാനിക്കുന്ന വെളയില്‍ ഒരു കാര്യം വ്യക്തമാണെന്നും മോദിയുടെ സര്‍ക്കാര്‍ അടുത്ത ഇരയായി ക്രൈസ്തവരെ കണ്ടെത്തി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വരാനിരിക്കുന്ന വിദേശ സംഭാവനകള്‍ തടയുന്നതിനേക്കാള്‍ അമ്പരിപ്പിക്കുന്ന മറ്റൊന്നില്ലെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച മദര്‍ തെരേസയുടെ സ്മരണയ്ക്കുള്ള ഏറ്റവും വലിയ അധിക്ഷേപമണിതെന്നും ചിദംബരം വ്യക്തമാക്കി.

അതേസമയം, മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നിര്‍ദേശം കൊടുത്തിട്ടില്ലെന്നും അക്കൗണ്ട് മരവിക്കാന്‍ ചാരിറ്റി തന്നെയാണ് ബാങ്കിന് നിര്‍ദേശം കൊടുത്തതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.അനാഥാകള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി 1950 ഒക്ടോബറിലാണ് ആരംഭിക്കുന്നത്. മദര്‍ തെരേസയും 10 അംഗങ്ങളുമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Test User: