X

നോട്ടെണ്ണാന്‍ തിരുപ്പതിയില്‍ സമീപിച്ചു കൂടെ?; ആര്‍.ബി.ഐയെ ട്രോളി ചിദംബരം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. നോട്ട് അസാധുവാക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന ആര്‍.ബി.ഐയുടെ വാദത്തെയാണ് ചിദംബരം പരിഹസിച്ചത്. ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ തിരുപ്പതി ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി തുറന്ന് എണ്ണുന്നവരെ ഏല്‍പ്പിക്കണം. അവര്‍ ഇതിലും വേഗത്തില്‍ എണ്ണിത്തിട്ടപ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ ചിദംബരം പറഞ്ഞു. കറന്‍സി പരിശോധനകള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളില്‍ തിരിച്ചെത്തിയ കറന്‍സികള്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും ഇത് പൂര്‍ത്തിയായിട്ടില്ലെന്നും ഒക്ടോബറില്‍ വിവരാവകാശം വഴി നല്‍കിയ മറുപടിയില്‍ ആര്‍. ബി.ഐ വ്യക്തമാക്കിയിരുന്നു.

chandrika: