X

നാടകീയതകള്‍ക്കൊടുവില്‍ പി. ചിദംബരം അറസ്റ്റില്‍, വീടിന്റെ മതില്‍ ചാടിക്കടന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്റെ വസതിയിലെത്തിയാണ് 20 പേര്‍ വരുന്ന സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടു മുമ്പ് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

വാര്‍ത്താസമ്മേളനത്തിന് ശേഷം ഡല്‍ഹിയിലെ വസതിയില്‍ മടങ്ങിയ ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നതിനാല്‍ സി.ബി.ഐ സംഘവും എന്‍ഫോഴ്‌സ്‌മെന്റ് സംഘവും ചിദംബരത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് അകത്തേക്ക് പോയത്. ചിദംബരത്തെ ഇപ്പോള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്.

ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. സി.ബി.ഐ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍.

web desk 1: