X

‘കേന്ദ്രത്തിന്റെ അവഗണന കൊണ്ട് ഒരു സ്ഥാപനം കൂടി മരണമടഞ്ഞു’; വിമര്‍ശിച്ച് പി.ചിദംബരം

‘കേന്ദ്രത്തിന്റെ അവഗണന കൊണ്ട് ഒരു സ്ഥാപനം കൂടി മരണമടഞ്ഞു’; വിമര്‍ശിച്ച് പി.ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ അവഗണന കൊണ്ട് ഒരു സ്ഥാപനം കൂടി മരണമടഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ നിന്ന് രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചതിനു പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.
‘കേന്ദ്രത്തിന്റെ അവഗണന കൊണ്ട് 2019 ജനുവരി 29ന് ഒരു പ്രധാനപ്പെട്ട സ്ഥാപനം കൂടി മരണമടഞ്ഞു’, ചിദംബരം ട്വിറ്ററില്‍ കുറിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ തകര്‍ച്ചയില്‍ ദുഃഖിക്കുന്നു. ജി.ടി.പി ഡാറ്റയും തൊഴില്‍ വിവരങ്ങളും പ്രസിദ്ധപ്പെടുത്താന്‍ അവര്‍ നടത്തിയ ശ്രമങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു, അദ്ദേഹം ട്വീറ്റ് ചെയ്തു.
പുനര്‍ജനിക്കുന്നതു വരെ കമ്മീഷന്‍ നിത്യതയില്‍ വിശ്രമിക്കട്ടെയെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്മീഷന്റെ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി.സി മോഹനനും അംഗം ജെ.വി മീനാക്ഷിയും രാജിവെച്ചത്.

chandrika: